കേരള രാജ്യാന്തര ചലച്ചിത്ര മേള : കാമിൽ, ജെല്ലിക്കെട്ട് ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ പ്രദര്‍ശനത്തിന്; 9മത്സര ചിത്രങ്ങളടക്കം 63 ചിത്രങ്ങള്‍ പ്രദർശിപ്പിക്കും

Jaihind News Bureau
Tuesday, December 10, 2019

കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ ഇന്ന് ബോറിസ് ലോജ്‌കൈന്‍റെ കാമിൽ, ലിജോ ജോസ് പെല്ലിശേരിയുടെ ജെല്ലിക്കെട്ട് അടക്കമുള്ള ചിത്രങ്ങൾ പ്രേക്ഷകരിലേയ്ക്ക്. ഒൻപത് മത്സര ചിത്രങ്ങളടക്കം 63 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. ലോകസിനിമ വിഭാഗത്തിൽ 29 ചിത്രങ്ങളും ഇന്ന് പ്രദർശിപ്പിക്കും.

മലയാളത്തിൽ നിന്നുള്ള രണ്ടാമത്തെ മത്സര ചിത്രം ജെല്ലിക്കെട്ട് ഇന്ന് പ്രദർശിപ്പിക്കും. ടാഗോറിലാണ് പ്രദർശനം.ബ്രെറ്റ് മൈക്കിൾ ഇൻസിന്റെ ഫിലാസ് ചൈൽഡ്, മൈക്കിൾ ഇദൊവിന്‍റെ ദി ഹ്യൂമറിസ്റ്, അലൻ ഡബർട്ടണിന്‍റെ പാക്കററ്റ്, മാർക്കോ സ്‌കോപ്പിന്‍റെ ലെറ്റ് ദെയർ ബി ലൈറ്റ് എന്നീ ചിത്രങ്ങളുടെ അവസാന പ്രദർശനവും ഇന്നുണ്ടാകും.

ഫെർണാണ്ടോ സോളാനസിന്‍റെ നാലുമണിക്കൂർ ദൈഘ്യമുള്ള ചിത്രമായ അവർ ഓഫ് ദി ഫർനസിന്‍റെ ആദ്യ ഭാഗം ഇന്ന് ഉണ്ടാകും. വൈകിട്ട് 6.30ന് നിളയിലാണ് പ്രദർശനം. ജയ്റോ ബുസ്തമെന്‍റെ മാസ്റ്റർപീസ് ചിത്രം ട്രമേർസ് ഉൾപ്പടെ ലോകസിനിമ വിഭാഗത്തിൽ 29 ചിത്രങ്ങളും ഇന്ന് പ്രദർശിപ്പിക്കും. ഇന്ത്യൻ സിനിമ ഇന്ന് എന്ന വിഭാഗത്തിൽ അഭിഷേക് ഷാഹ്യുടെ ഹെല്ലരോ, സമീർ വിദ്വാൻറെ ആനന്ദി ഗോപാൽ, അതനു ഘോഷിന്‍റെ വിത്ത് ഔട്ട് സ്ട്രിങ്സ് എന്നിവയും പ്രദർശിപ്പിക്കും.

‘മലയാള സിനിമ ഇന്ന്’ വിഭാഗത്തിൽ ഉയരെ, ഉണ്ട എന്നിവ ഉൾപ്പടെ ഏഴ് ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്.