പൂപ്പാറ കൂട്ട ബലാത്സംഗം: ഇന്ന് പിടിയിലായവരുടെ അറസ്റ്റ് രേഖപ്പെടുത്തി

Jaihind Webdesk
Tuesday, May 31, 2022

പൂപ്പാറ കൂട്ട ബലാത്സംഗ കേസിലെ പ്രതികളുടെ അറസ്റ്റിലായ അറസ്റ്റ് രേഖപ്പെടുത്തി.  തമിഴ്നാട്ടിൽ നിന്ന് ഇന്ന് പുലർച്ചെ പിടിയിലായ പൂപ്പാറ സ്വദേശികളായ ശിവ, സുഗന്ധ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. പൂപ്പാറ സ്വദേശികളായ സാമുവൽ, അരവിന്ദ് കുമാർ, പ്രായപൂർത്തിയാകാത്ത രണ്ടു പേർ എന്നിവർ ഇന്നലെ അറസ്റ്റിലായിരുന്നു. ഇതോടെ  അറസ്റ്റിലായവരുടെ എണ്ണം ആറായി.

പെൺകുട്ടിയുടെ സുഹൃത്തുക്കളായ രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ ഉണ്ട്. ഞായറാഴ്ചയാണ് പതിനഞ്ചുകാരിയായ പെൺകുട്ടിയെപൂപ്പാറയിലെ തേയില തോട്ടത്തിൽ വച്ച് ബലാത്സഗം ചെയ്തത്