തൊടുപുഴയിൽ ക്രൂരമർദ്ദനത്തിന് ഇരയായ ഏഴുവയസ്സുകാരന്‍റെ നില അതീവ ഗുരുതരമായി തുടരുന്നു

webdesk
Friday, April 5, 2019

തൊടുപുഴയിൽ അമ്മയുടെ സുഹൃത്ത് ക്രൂരമായി മർദ്ദിച്ച ഏഴ് വയസ്സുകാരന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ഒമ്പതാം ദിവസവും വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് കുട്ടിയുടെ ജീവൻ നിലനിർത്തിയിരിക്കുന്നത്. കുട്ടിയുടെ തലച്ചോറിന്‍റെ പ്രവർത്തനം പൂർണമായും നിലച്ച നിലയിലാണ്. മറ്റ് അവയവങ്ങൾ പ്രവർത്തിക്കുന്നതിനാൽ കുട്ടിയെ വെൻറിലേറ്ററിൽ നിന്ന് മാറ്റേണ്ട എന്നാണ് മെഡിക്കൽ ബോർഡിന്‍റെ തീരുമാനം. കോലഞ്ചേരിയിലെ ആശുപത്രിയിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് ഏഴുവയസ്സുകാരനെ പ്രവേശിപ്പിച്ചത്. അന്ന് തന്നെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.