സര്‍ക്കാരിന് വന്‍തിരിച്ചടി; ശമ്പള ഉത്തരവിന് സ്റ്റേ, ശമ്പളം ജീവനക്കാരുടെ അവകാശമെന്ന് ഹൈക്കോടതി

 

കൊച്ചി:  സാലറി ചലഞ്ചില്‍ സര്‍ക്കാരിന് തിരിച്ചടി. ശമ്പള ഉത്തരവ് ഹൈക്കോടതി രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തു. ശമ്പളം സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശമെന്നും  ഹൈക്കോടതി. ശമ്പളം നീട്ടിവയ്ക്കാനുള്ള തീരുമാനം നിയമപരമായി നിലനില്‍ക്കില്ല. സാമ്പത്തിക ബുദ്ധിമുട്ട് ശമ്പളം നീട്ടിവയ്ക്കുന്നത് ന്യായീകരണമല്ലെന്നും ഹൈക്കോടതി വിലയിരുത്തി. ശമ്പളം നീട്ടിവയ്ക്കുന്നത് ശമ്പളം നിരസിക്കുന്നതിന് തുല്യമാണ്.

കൊവിഡ് ദുരന്ത നിവാരണത്തിനാണോ പണം ഉപയോഗിക്കുന്നതെന്നും ഹൈക്കോടതി ചോദിച്ചു. ശമ്പളം പിടിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരെ സര്‍ക്കാര്‍ ജീവനക്കാരുടം സംഘടനകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ജീവനക്കാരുടെ അനുമതിയില്ലാതെ ശമ്പളം പിടിക്കാന്‍ സര്‍ക്കാരെടുത്ത തീരുമാനം നിയമപരമായി നിലനില്‍ക്കില്ലെന്നായിരുന്നു ഹര്‍ജിക്കാര്‍ വാദിച്ചത്.

Comments (0)
Add Comment