പ്രിയങ്ക ഗാന്ധിക്ക് സർക്കാർ അനുവദിച്ച വസതി ഒഴിയാൻ നിർദ്ദേശം

Jaihind News Bureau
Wednesday, July 1, 2020

എഐസിസി ജനറൽ സെകട്ടറി പ്രിയങ്ക ഗാന്ധിക്ക് സർക്കാർ അനുവദിച്ച വസതി ഒഴിയാൻ നിർദ്ദേശം. നഗര വികസന മന്ത്രാലയത്തിന്‍റേതാണ് നിർദേശം. ആഗസ്റ്റ് 1 ന് മുമ്പ് ഡൽഹിയിലെ 35 ലോധി എസ്‌റ്റേറ്റിലെ വസതി ഒഴിയാനാണ് അറിയിച്ചിരിക്കുന്നത്. എസ്പിജി സുരക്ഷാ പിൻവലിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നാണ് വിശദീകരണം. ‘ഇസഡ് പ്ലസ്’ സുരക്ഷയുള്ളവർക്ക് സർക്കാർ താമസസൗകര്യം നൽകാൻ വ്യവസ്ഥ ഇല്ലെന്നും മന്ത്രാലയം അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ എസ്പിജി സുരക്ഷ കഴിഞ്ഞ നവംബറിൽ ആണ് കേന്ദ്ര സർക്കാർ പിൻവലിച്ചത്.