കേന്ദ്ര സംസ്ഥാന സർക്കാരുകൾ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്ന തീവെട്ടി കൊള്ള അവസാനിപ്പിക്കണം ; പികെ ജയലക്ഷ്മി

Jaihind Webdesk
Thursday, November 18, 2021

മാനന്തവാടി : കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ ഭരണത്തിനെതിരെ, ജന്ധന വിലവർദ്ധനവ്, നിത്യോപയോഗ സാധനങ്ങളുടെ വില, പാചക വാതക സബ്സിഡി പുന:സ്ഥാപിക്കുക, ബാങ്ക് ലോണുകളുടെ പലിശ എഴുതിതള്ളുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കെപിസിസിയുടെ ആഹ്വാന പ്രകാരം സംസ്ഥാനത്ത് നടക്കുന്ന സമരങ്ങളുടെ ഭാഗമായി മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാനന്തവാടി ആർഡിഒ ഓഫീസ് മാർച്ചും, ധർണ്ണയിലും നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകൾ സമരത്തിൽ പങ്കെടുത്തു.

എ.ഐ.സി.സി.മെമ്പർ പി.കെ.ജയലക്ഷ്മി ധർണ്ണ ഉദ്ഘാടനം ചെയ്യ്തു. ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. എ.പ്രഭാകരൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. പി.എം.ബെന്നി, എം.ജി.ബിജു, പി.വി. ജോർജ്, സിൽവി തോമസ്, എ.എം. നിശാന്ത്, കുറ്റിയോട്ടിൽ അച്ചപ്പൻ, ടി.എ.റെജി, ഡെന്നിസൺ കണിയാരം, സണ്ണി ചാലിൽ, ജോസ് പാറയ്ക്കൽ, ജോസ് കൈനിക്കുന്നേൽ, എം.പി.ശശികുമാർ, സി.കെ.രത്നവല്ലി തുടങ്ങിയവർ സംസാരിച്ചു.