‘സര്‍ക്കാര്‍ ശ്രമിക്കുന്നത് പ്രശ്നങ്ങള്‍ രൂക്ഷമാക്കാന്‍‌’- എയ്ഡഡ് അധ്യാപകരുടെ സെക്രട്ടറിയേറ്റ് ധര്‍ണയില്‍ ഉമ്മന്‍ ചാണ്ടി

പ്രശ്നങ്ങൾ പരിഹരിക്കാനല്ല പ്രശ്നങ്ങൾ രൂക്ഷമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന്
കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടി. സർക്കാരിന്‍റേത് തലതിരിഞ്ഞ നടപടിയാണെന്ന് കെ.പി.സി.സി പ്രചരണ വിഭാഗം ചെയർമാൻ കെ മുരളീധരനും വ്യക്തമാക്കി. എയ്ഡഡ് അധ്യാപകരും മാനേജ്മെൻറും സംയുക്തമായി സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് ധർണയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഇരുവരും.

കെ.ഇ.ആർ ഭേദഗതി പിൻവലിക്കുക, അധ്യാപക നിയമനങ്ങൾ അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് എയ്ഡഡ് അധ്യാപകരും മാനേജ്മെന്‍റും സെക്രട്ടറിയേറ്റ് പടിക്കലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചത്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ആയിരക്കണക്കിന് ജീവനക്കാർ സമരത്തിൽ പങ്കെടുത്തു.
തൊഴിലാളികളെ അവഹേളിക്കുന്ന സമീപനമാണ് സർക്കാരിന്‍റേതെന്നും പ്രശ്നങ്ങൾ പരിഹരിക്കാനല്ല പ്രശ്നങ്ങൾ രൂക്ഷമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ഉമ്മൻ ചാണ്ടി കുറ്റപ്പെടുത്തി.

അധ്യാനത്തിന്‍റെ കൂലി ലഭിക്കാനായി സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തേണ്ട സാഹചര്യമാണ് നിലവിൽ ജീവനക്കാർക്കുള്ളതെന്ന് കെ മുരളീധരന്‍ പറഞ്ഞു. സാക്ഷര കേരളത്തിന് മാനക്കേടുണ്ടാക്കുന്ന സമീപനമാണ് സർക്കാരിന്‍റെതെന്നും കെ മുരളീധരൻ ആരോപിച്ചു.

ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവ, ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് സൂസപാക്യം, പി ഉബൈദുള്ള എം.എൽ.എ തുടങ്ങിയവരും ധർണയിൽ പങ്കെടുത്തു.

oommen chandysecrerariat march
Comments (0)
Add Comment