കിറ്റ് വിതരണം ചെയ്തതിന് നല്‍കാനുള്ള കമ്മീഷന്‍ ആവശ്യപ്പെട്ടു; റേഷന്‍ വ്യാപാരികളുടെ പെർമിറ്റ് റദ്ദാക്കി സർക്കാരിന്‍റെ പ്രതികാര നടപടി

Jaihind Webdesk
Wednesday, September 13, 2023

 

തിരുവനന്തപുരം: സംസ്ഥാനത്ത് കടകൾ അടച്ച് സമരം നടത്തിയ റേഷൻ വ്യാപാരികൾക്കെതിരെ സർക്കാരിന്‍റെ പ്രതികാര നടപടി. നേരത്തെ സർക്കാരിന്‍റെ കിറ്റ് വിതരണം ചെയ്തതിന്‍റെ കമ്മീഷൻ നൽകുക. റേഷൻ വ്യാപാരികളുടെ സേവന വേതന പാക്കേജ് പരിഷ്കരിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് വ്യാപാരികൾ സമരം നടത്തിയത്.

കടകൾ അടച്ചിട്ട് പ്രതിഷേധിച്ച വ്യാപാരികളുടെ പെർമിറ്റ് സർക്കാർ റദ്ദാക്കി. ഇവർക്ക് 3500 രൂപ വീതം ഫൈനും ചുമത്തി. തിരുവനന്തപുരത്ത് രണ്ടും കൊല്ലത്ത്എട്ടും കടകൾക്കാണ് നോട്ടീസ് നൽകിയത്. അടൂർ പ്രകാശ് എംപി നേതൃത്വം നൽകുന്ന
കേരള സ്റ്റേറ്റ് റീട്ടെയ്ൽ റേഷൻ ഡീലേഴ്സ് അസോസിയേഷന്‍റെ നേതൃത്വത്തിലായിരുന്നു സമരം നടത്തിയത്. ന്യായമായ ആവശ്യത്തിന് സമരം നടത്തിയ കടകൾക്കെതിരെ നടപടിയെടുത്ത സർക്കാർ നിലപാടിനെതിരെ ശക്തമായ പ്രതിഷേധം ഉയരുകയാണ്.