അന്തർസംസ്ഥാന ബസുകളുടെ കൃത്യമായ കണക്കില്ലാതെ സംസ്ഥാന സർക്കാർ

Jaihind Webdesk
Thursday, April 25, 2019

കേരളത്തിൽ സർവീസ് നടത്തുന്ന അന്തർസംസ്ഥാന ബസുകളുടെ കൃത്യമായ കണക്കില്ലാതെ സംസ്ഥാന സർക്കാർ. കണക്കുകൾ പരിശോധിച്ചു വരുന്നതേയുള്ളുവെന്ന് ഗതാഗത മാന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. അന്തർസംസ്ഥാന സർവ്വീസ് നടത്തുന്ന ടൂറിസ്റ്റ് ബസുകളുടെ ചട്ടലംഘനങ്ങളിൽ കൂടുതൽ നടപടികൾ ആലോചിക്കാൻ ചേർന്ന ഉന്നതതല യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ ഗതാഗത കമ്മീഷണർ, ഡിജിപി, കെഎസ്ആർടിസി എംഡി എന്നിവരും പങ്കെടുത്തു.