സ്വർണ്ണക്കടത്ത് ; ചെർപ്പുളശേരി – കൊടുവള്ളി സംഘങ്ങൾക്കിടയിലെ കണ്ണിയായ ഫിജാസ് പൊലീസ് പിടിയില്‍

Jaihind Webdesk
Saturday, June 26, 2021


കോഴിക്കോട് : കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ഒരാൾ കൂടി പൊലീസിന്‍റെ പിടിയിലായി. പൊലീസ് അന്വേഷിക്കുന്ന സൂഫിയാന്‍റെ സഹോദരൻ കൊടുവള്ളി സ്വദേശി ഫിജാസ് (28) ആണ് അറസ്റ്റിലായത്. സ്വർണം കൊണ്ടുവന്നത് സൂഫിയാനു വേണ്ടിയാണെന്നാണു കസ്റ്റംസിനുള്ള സൂചന. ചെർപ്പുളശേരി – കൊടുവള്ളി സംഘങ്ങൾക്കിടയിലെ കണ്ണിയാണു ഫിജാസ്.

രാമനാട്ടുകര സ്വർണക്കടത്തിലെ മുഖ്യ ആസൂത്രകൻ സൂഫിയാൻ ആണെന്നാണ് പൊലീസ് കരുതുന്നത്. മുൻപും സമാന കേസിൽ സൂഫിയാൻ ജയിലിൽ കിടന്നിട്ടുണ്ട്. കോഫെപോസ പ്രതിയായിരുന്നു. സ്വർണക്കടത്തിനുള്ള വാട്സാപ് ഗ്രൂപ്പുണ്ടാക്കിയത് ഇയാളാണ്. സഹോദരൻ പിടിയിലായതോടെ സൂഫിയാനെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ കണ്ടെത്താനാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

കരിപ്പൂരിൽ സുരക്ഷയൊരുക്കാൻ എത്തിയ കൊട്ടേഷൻ‌ സംഘത്തിലെ അഞ്ച് പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ബാക്കി എട്ട് പേരെ പൊലീസ് പിടികൂടി. ഇനി രണ്ടു പേരെ കൂടി കണ്ടെത്താനുണ്ട്.