കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടിച്ചു

Monday, January 7, 2019

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടിച്ചു. താമരശേരി സ്വദേശി നടുക്കുന്നുമ്മൽ ജംഷീറിൽ നിന്നാണ് ഒരു കിലോയോളം തൂക്കം വരുന്ന സ്വർണം പിടികൂടിയത്. രാവിലെ റിയാദിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസിൽ എത്തിയ ജംഷീർ റോളർ സ്കേറ്റിങ്ങ് ഷൂസിനടിയിൽ ഒളിപ്പിച്ചാണ് സ്വർണം കടത്തിയത്. കഴിഞ്ഞയാഴ്ച ഒരു കിലോ സ്വർണം പിടികൂടിയിരുന്നു