കരിപ്പൂരിൽ വീണ്ടും സ്വർണ്ണ വേട്ട; ഒന്നര കിലോ സ്വർണ്ണം പിടികൂടി

Jaihind Webdesk
Sunday, August 28, 2022

കരിപ്പൂരിൽ സ്ത്രീ ഉൾപ്പടെ 2 യാത്രികരിൽ നിന്നായി ഒന്നര കിലോ സ്വർണ്ണം കസ്റ്റംസ് പിടികൂടി. ഷാർജയിൽ നിന്നെത്തിയ തിരുവനന്തപുരം സ്വദേശിനി സുനിഷയാണ് പിടിയിലായത്. ഇവരിൽ നിന്ന് 831 ഗ്രാം സ്വർണ്ണം പിടികൂടി. ആഭരണമായി കൊണ്ടുവന്ന സ്വർണം ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. പാലക്കാട് സ്വദേശി മുഹമ്മദ് കൊട്ടേക്കാട്ടിൽ നിന്നും 494 ഗ്രാം സ്വർണവും പിടികൂടി. ഇലക്ട്രിക് കെറ്റിലിൽ സ്വർണ്ണം ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം