ശ്രീനാരായണദർശനങ്ങളെ പിന്തുടർന്ന ഏറ്റവും വലിയ നേതാവായിരുന്നു മഹാത്മാഗാന്ധി : എൻ.കെ പ്രേമചന്ദ്രൻ

Jaihind Webdesk
Saturday, September 22, 2018

ശ്രീനാരായണദർശനങ്ങളെ പിന്തുടർന്ന ഏറ്റവും വലിയ നേതാവായിരുന്നു മഹാത്മാഗാന്ധിയെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി. സാമൂഹ്യ സമത്വത്തിന്റെ സാക്ഷാത്കാരത്തിന് ശ്രീനാരായണഗുരു ഉപയോഗിച്ച മാധ്യമം ആത്മയീതയുടെയും ദൈവീക ദർശനത്തിന്റെയും പിൻബലത്തോടെയുള്ളതായിരുന്നു.സ്വാതന്ത്യസമര പ്രസ്ഥാനത്തെ വളർത്തിയതും ഇന്ത്യയിൽ നിലനിന്ന ആത്മീയതയുടെ പിൻബലത്തിലായിരുന്നുവെന്നും പ്രേമചന്ദ്രൻ കൊല്ലത്ത് പറഞ്ഞു. പ്രസ്‌ക്ലബ്ബിൽ നടന്ന ശ്രീനാരയണഗുരു 91-ാമത് മഹാസമാധി ദിനാചരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.