വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നിഷേധിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ ജി. സുകുമാരൻ നായർ

Wednesday, March 20, 2019

വിദ്യാർത്ഥികൾക്ക് മുന്നാക്ക വികസന ക്ഷേമ കോർപ്പറേഷൻ വഴി ലഭിച്ചു വന്നിരുന്ന സ്‌കോളർഷിപ്പ് ഇത്തവണ സംസ്ഥാന സർക്കാർ നിഷേധിച്ചിരിക്കുകയാണെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. മാർച്ച് 31 ന് മുമ്പ് സ്‌കോളർഷിപ്പുകൾ നൽകാനുള്ള നടപടി സർക്കാർ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു