എന്‍.എസ്.എസിന്‍റെ വിരട്ടല്‍ വേണ്ടെന്ന് കോടിയേരി

Jaihind Webdesk
Monday, February 4, 2019

കോഴിക്കോട്: എന്‍.എസ്.എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എന്‍.എസ്.എസിന്‍റെ വിരട്ടല്‍ സി.പി.എമ്മിനോട് വേണ്ട. സുകുമാരൻ നായർ നിഴൽ യുദ്ധം നടത്തേണ്ടെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. രാഷ്ട്രീയത്തിൽ ഇടപെടണമെങ്കിൽ എൻ.എസ്.എസ് രാഷ്ട്രീയ പാർട്ടി രൂപീകരിക്കട്ടെയെന്നും കോടിയേരി ബാലകൃഷ്ണന്‍ കോഴിക്കോട് പറഞ്ഞു.