ഇരുട്ടടിയായി ഇന്ധനവില വർധന തുടരുന്നു ; പെട്രോളിന് 26 പൈസയും ഡീസലിന് 24 പൈസയും കൂടി

Jaihind Webdesk
Tuesday, June 1, 2021

തിരുവനന്തപുരം : ഇന്ധനവില വീണ്ടും കൂട്ടി. പെട്രോള്‍ ലിറ്ററിന് 26 പൈസയും ഡീസല്‍ ലിറ്ററിന് 24 പൈസയും കൂടി.
ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 96 രൂപ 47 പൈസയും ഡീസല്‍ വില ലീറ്ററിന് 91 രൂപ 74 പൈസയും ആയി. കൊച്ചിയിലും ഡീസല്‍ വില ലീറ്ററിന് 90 രൂപ കടന്നു. കൊച്ചിയില്‍ പെട്രോള്‍ വില ലീറ്ററിന് 94 രൂപ 59 പൈസയും ഡീസല്‍ വില ലീറ്ററിന് 90 രൂപ 18 പൈസയുമായി.  29 ദിവസം കൊണ്ട് ഡീസലിന് 4 രൂപ 47 പൈസയും പെട്രോളിന് 3 രൂപ 73 പൈസയും ആണ് കൂടിയത്.