കേസില്‍ പെടാതിരിക്കാനാണ് ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെ പിന്തുണച്ചത്: വെള്ളാപ്പള്ളി നടേശന്‍

Jaihind Webdesk
Tuesday, May 7, 2019

ശബരിമല വിഷയത്തില്‍ സമരങ്ങളില്‍ പങ്കെടുത്ത് സമുദായ അംഗങ്ങള്‍ കേസില്‍പ്പെടാതിരിക്കാനാണ് സര്‍ക്കാരിനെ പിന്തുണച്ചതെന്ന് എസ്.എന്‍.ഡി.പി യോഗം വാര്‍ഷിക പൊതുയോഗത്തില്‍ വെള്ളാപ്പള്ളി നടേശന്റെ വിശദീകരണം. സവര്‍ണ കൗശലക്കാര്‍ക്കൊപ്പം തെരുവില്‍ പ്രതിഷേധിച്ചിരുന്നേല്‍ അകത്തു പോകുന്നത് മുഴുവന്‍ ഈഴവരായേനെയെന്നും വെള്ളാപ്പള്ളി പറഞ്ഞു. പുന്നപ്ര വയലാര്‍ സമരകാലം മുതല്‍ സമരങ്ങളുടെയും പ്രതിഷേധങ്ങളുടെയും ഇരകള്‍ ഈഴവരാണ്. ശബരിമല കേസില്‍ കെ.സുരേന്ദ്രന്‍ എത്ര ദിവസമാണ് ജയിലില്‍ കഴിയേണ്ടിവന്നതെന്ന് മറക്കരുതെന്നും വെള്ളാപ്പള്ളി പറഞ്ഞു.