പാമ്പനാര്‍ എസ് എൻ കോളേജിലെ എസ് എഫ് ഐ അതിക്രമത്തിനെതിരെ എസ്.എൻ.ഡി.പി പീരുമേട് യൂണിറ്റിന്‍റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം

Jaihind News Bureau
Thursday, August 29, 2019

ഇടുക്കി പാമ്പനാറിലെ എസ് എൻ കോളേജ് എസ് എഫ് ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ നടത്തിയ ആക്രമണങ്ങളിലും കോളേജിന്‍റെ പ്രവർത്തനങ്ങളെ സ്തംഭിപ്പിച്ചതിലും പ്രതിഷേധിച്ച് എസ്.എൻ.ഡി.പി പീരുമേട് യൂണിറ്റിന്‍റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.

പാമ്പനാറ്റിൽ എസ്.എൻ ട്രസ്റ്റിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന കോളേജിലാണ് സിപിഎമ്മിന്‍റെയും എസ് എഫ്.ഐയുടെയും നേതൃത്വത്തിൽ അക്രമം ആഴിച്ചുവിട്ടത്. കോളേജിൽ പത്ത് മണിക്ക് ക്ലാസുകൾ ആരംഭിക്കാൻ പാടില്ലെന്ന എസ് എഫ് ഐ നേതാക്കളുടെ ആവശ്യം മാനേജ്‌മെന്‍റ് അംഗീകരിക്കാത്തതിന്‍റെ പേരിലാണ് അക്രമണങ്ങൾക്ക് തുടക്കമായത്. എന്നാൽ എസ് എഫ് ഐ യുടെ കൊടിമരം നശിപ്പിച്ചെന്ന വ്യാജ പ്രചാരണം നടത്തിയാണ് ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയത്. നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്ത പ്രതിഷേധയോഗത്തിൽ ശക്തമായ താക്കീതാണ് സി പി എമ്മിനും.എസ് എഫ് ഐ ക്കും. നൽകിയത്.

പീരുമേട്ടിലെ വിവിധ ശാഖകളിൽ നിന്നായി നിരവധി പേരാണ് പ്രതിഷേധയോഗത്തിലും പ്രകടനത്തിലും പങ്കെടുത്തത്.