നാഗമ്പടത്തെ പഴയ പാലം ഇന്ന് പൊളിച്ചു നീക്കും. പാലം ആറായി മുറിച്ച ശേഷം ക്രെയിൻ ഉപയോഗിച്ച് നീക്കം ചെയ്യാനാണ് തീരുമാനം. ഇതിനെ തുടർന്ന് ട്രെയിൻ ഗതാഗതം തടസപ്പെടും. പാലം പൊളിച്ചു മാറ്റുന്നതിന് 24 മണിക്കൂർ സമയമാണ് കമ്പനിക്ക് അനുവദിച്ചിരിക്കുന്നത്. നേരത്തെ നിയന്ത്രിത സ്ഫോടനത്തിലൂടെ പാലം പൊളിക്കാൻ രണ്ടുതവണ ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.
കഴിഞ്ഞമാസം 27ന് പാലം പൊളിക്കാന്‍ നടത്തിയ രണ്ട് ശ്രമങ്ങളും പരാജയപ്പെട്ടതിനെ തുടര്‍ന്ന് കളക്ടർ കരാറെടുത്ത കമ്പനിയോടും റെയിൽവേയോടും റിപ്പോർട്ട് തേടിയിരുന്നു. നിയന്ത്രിത സ്ഫോടന സംവിധാനം ഉപയോഗിച്ച് പന്ത്രണ്ടരയോടെ നടത്തിയ ശ്രമം പരാജയപ്പെടുകയായിരുന്നു. തുടർന്ന് ആദ്യം മുതൽ സ്ഫോടക വസ്തുക്കൾ നിറച്ച് രണ്ടാമത്തെ ശ്രമം. പക്ഷേ അതും വിജയിച്ചില്ല. പാലത്തിന്‍റെ ഒരു ഭാഗത്തിന് ചെറിയ കേടുപാട് സംഭവിച്ചതൊഴിച്ചാല്‍ മറ്റൊന്നും സംഭവിച്ചില്ല. രണ്ടാമത്തെ ശ്രമവും പരാജയപ്പെട്ടതോടെ പാലം പൊളിച്ചു നീക്കുന്നതിനുള്ള ശ്രമം റെയിൽവേ താൽക്കാലികമായി ഉപേക്ഷിച്ചു. സംഭവത്തിൽ കരാറെടുത്ത കമ്പനിയോടും റെയിൽവേയോടും ജില്ലാ കളക്ടർ റിപ്പോർട്ട് തേടി.