സോഷ്യല്‍മീഡിയയിലൂടെ ഭാര്യമാരെ പരസ്പരം കൈമാറി; യുവതിയുടെ പരാതിയില്‍ യുവാക്കള്‍ പിടിയില്‍

Jaihind Webdesk
Friday, April 26, 2019

സമൂഹമാധ്യമമായ ഷെയര്‍ ചാറ്റിലൂടെ ഭാര്യമാരെ പരസ്പരം കൈമാറിയ സംഘം കായംകുളത്ത് അറസ്റ്റില്‍. നാലു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട സ്വദേശികളാണ് അറസ്റ്റിലായത്. യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. കായംകുളം സ്വദേശി കിരണ്‍. കുലശേഖരപൂരം സ്വദേശി സീതി (39), കൊല്ലം കേരളപുരം സ്വദേശി ഉമേഷ്, തിരുവല്ല പായിപ്പാട് സ്വദേശി ബ്ലസ്‌റിന്‍ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.

2018 മാര്‍ച്ച് മുതലാണ് കേസിന് ആസ്പദമായ സംഭവം ആരംഭിക്കുന്നതെന്ന് പൊലീസ് പറയുന്നു. കിരണ്‍ ഷെയര്‍ ചാറ്റുവഴി പരിചയപ്പെട്ട കോഴിക്കോട് സ്വദേശിയായ അര്‍ഷാദ് എന്നയാള്‍ കായകുളത്തെത്തി. കിരണ്‍ ഇയാളുടെ ഭാര്യയെ അര്‍ഷാദിന് കൈമാറി. തുടര്‍ന്ന് ഷെയര്‍ചാറ്റ് വഴി പരിപയപ്പെട്ട സീതിയുടെ വീട്ടില്‍ കിരണ്‍ ഭാര്യയുമായി പോവുകയും ഇരുവരും ഭാര്യമാരെ പരസ്പരം പങ്കുവയ്ക്കുകയും ചെയ്തു. അതിനുശേഷം ഷെയര്‍ ചാറ്റുവഴി പരിചയപ്പെട്ട ഉമേഷിന്റെയും ബ്ലസ്റ്ററിന്റെയും വീട്ടില്‍ കിരണ്‍ ഭാര്യയുമായി പോയി ശാരീരികബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചു. എന്നാല്‍ ഭാര്യ എതിര്‍ത്തിനാല്‍ ശ്രമം പരാജയപ്പെട്ടു. തുടര്‍ന്നും മറ്റുള്ളവരുമായി ബന്ധപ്പെടാന്‍ കിരണ്‍ നിര്‍ബന്ധിച്ചതോടെയാണ് യുവതി പൊലീസിനെ സമീപിച്ചത്.

ഡി.വൈ.എസ്.പി ആര്‍ ബിനുവിന്റെ നിര്‍ദ്ദേശാനുസരണം കായാകുളം സി ഐ പി.കെ സാബുവിന്റെ നേതൃത്വത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. എസ്.ഐ സി.എസ് ഷാരോണ്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ കുടുക്കിയത്.