പറവൂരിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യ വിഷബാധ; 17 പേര്‍ ചികിത്സയില്‍

Jaihind Webdesk
Tuesday, January 17, 2023

കൊച്ചി: പറവൂരിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യ വിഷബാധ. ഇതുവരെ 17 പേർ ചികിത്സ തേടി. പറവൂരിലെ മജ്‌ലിസ് ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ചവരാണ് ചികിത്സ തേടിയെത്തിയത്. രാവിലെ മൂന്ന് പേരായിരുന്നു ചികിത്സ തേടിയത്. പിന്നീട് ഒൻപത് പേരും ഇപ്പോള്‍ 17  പേരാണ് ചികിത്സയിലുള്ളത്.

ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട്  രാവിലെ മൂന്ന് പേര്‍  ആശുപത്രിയിൽ ചികിത്സ തേടിയതോടെ  സംഭവം റിപ്പോർട്ട് ചെയ്തു.  പിന്നാലെ പറവൂർ നഗരസഭയിലെ ആരോഗ്യവിഭാഗം അധികൃതരെത്തി ഹോട്ടൽ അടപ്പിച്ചിരുന്നു. ഹോട്ടലിൽ ഉദ്യോഗസ്ഥർ പരിശോധനയും നടത്തി. ഇന്നലെ രാത്രിയാണ് ഇവിടെ നിന്ന് കുഴിമന്തി വാങ്ങിയതെന്നാണ് വിവരം.