പൊതുമേഖലാ ബാങ്കുകളുടെ ലയനം പ്രഖ്യാപിച്ച് ധനമന്ത്രി; പത്ത് ബാങ്കുകള്‍ ലയിച്ച് നാലാകും

Jaihind Webdesk
Friday, August 30, 2019

രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ മഹാലയനം പ്രഖ്യാപിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ. പൊതുമേഖലയിലെ പത്തോളം ബാങ്കുൾ ലയിച്ച് നാലായി മാറും. ലയനം പൂര്‍ത്തിയാകുന്നതോടെ രാജ്യത്ത് 12 പൊതുമേഖലാ ബാങ്കുകള്‍ മാത്രമാകും ഉണ്ടാകുക.

രണ്ടാം ഘട്ട സാമ്പത്തിക ഉത്തേജന നടപടികൾ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമനാണ് ബാങ്കുകളുടെ ലയനം പ്രഖാപിച്ചത്. ഭവന വായ്പാ മേഖലയിലേക്ക് 3,300 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു. വായ്പാ നടപടികള്‍ ലളിതമാക്കുമെന്നും മന്ത്രി പറഞ്ഞു. സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്നുള്ള പരിഷ്ക്കാരത്തിന്‍റെ ഭാഗമായി രാജ്യത്തെ നാല് വന്‍ ബാങ്കുകള്‍ ലയിപ്പിക്കാന്‍ തീരുമാനിച്ചത്.

പഞ്ചാബ് നാഷണല്‍ ബാങ്ക്, ഓറിയന്‍റല്‍ ബാങ്ക് ഓഫ് കോമേഴ്സ്, യുണൈറ്റഡ് ബാങ്ക് എന്നിവ ലയിപ്പിക്കും. ലയിപ്പിക്കുന്ന മറ്റ് ബാങ്കുകള്‍ ഇവയാണ്: യൂണിയന്‍ ബാങ്ക്, ആന്ധ്ര ബാങ്ക്, കോര്‍പറേഷന്‍ ബാങ്ക് എന്നിവ ഒന്നാക്കും.

കാനറ ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക്എന്നിവ ലയിപ്പിക്കും.

ഇന്ത്യന്‍ ബാങ്ക്, അലഹബാദ് ബാങ്ക് എന്നിവയും ലയിപ്പിക്കും.

പഞ്ചാബ് നാഷണൽ ബാങ്ക്, ഓറിയന്‍റൽ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക് എന്നിവ ലയിപ്പിക്കുമ്പോൾ ഇത്തരത്തിൽ രൂപവത്കരിക്കുന്ന ബാങ്ക് പൊതുമേഖലയിലെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്കായി മാറും. ഈ ബാങ്കുകൾ ലയിക്കുന്നതോടു കൂടി 17.95 ലക്ഷം കോടിയുടെ വ്യാപാരലക്ഷ്യത്തോടുകൂടി ഇന്ത്യയിലെ രണ്ടാമത്തെ വലിയ പൊതുമേഖലാ ബാങ്കാകും. നിലവിൽ പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ വ്യവഹാരത്തിന്‍റെ 1.5 ഇരട്ടിയാണിത്.

കനറാ ബാങ്കും സിൻഡിക്കേറ്റ് ബാങ്കും ലയിക്കുന്നേതാടെ രാജ്യത്തെ നാലാമത്തെ വലിയ പൊതുമേഖലാ ബാങ്കായി ഇത് മാറും .യൂണിയൻ ബാങ്ക് ആന്ധ്ര ബാങ്ക് കോർപറേഷൻ ബാങ്കുകളുടെ ലയനം രാജ്യത്തെ അഞ്ചാമത്തെ വലിയ പൊതുമേഖല ബാങ്കായി മാറും ഇൻഡ്യൻ ബാങ്ക് – അലഹബാദ് ബാങ്ക് ലയനത്തോടെ രാജ്യത്തെ ഏഴാമത്തെ വലിയ പൊതുമേഖലാ ബാങ്കായി മാറും. ബാങ്ക് ഓഫ് ഇൻഡ്യ, സെൻട്രൽ ബാങ്ക് എന്നിവ പൊതുമേഖലയിൽ തുടരും. കൂടുതൽ ശക്തിയുള്ള കുറച്ച്‌ ബാങ്കുകൾ മതിയന്നാണ് കേന്ദ്ര സർക്കാരിന്‍റെ നിലപാട് എന്ന് ധനമന്ത്രി പറഞ്ഞു.

ദേശീയതലത്തിൽ ഒരു കമ്മിറ്റി ഉണ്ടാകും. ബാങ്കിംഗ് മേഖലയെ ഇനിയും ശക്തിപ്പെടുത്തുമെന്നും, കിട്ടാക്കടം കുറഞ്ഞുവെന്നും 18 പൊതുമേഖലാ ബാങ്കുകളിൽ 14 ഉം ലാഭത്തിലാണ് പ്രവർത്തിക്കുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി. പൊതുമേഖലാ ബാങ്കുകളുടെ ശാക്തീകരണം ലക്ഷ്യമിട്ട് ഓരോ ബാങ്കിലെയും ജനറൽ മാനേജർ അല്ലെങ്കിൽ തത്തുല്യ പദവിയിലിരിക്കുന്ന ഉദ്യോഗസ്ഥരുടെ പ്രകടനം വിലയിരുത്താൻ ദേശീയതലത്തിൽ ഒരു കമ്മിറ്റി ഉണ്ടാകും.

വന്‍കിട വായ്പകളുടെ തിരിച്ചടവ് നിരീക്ഷിക്കുന്നതിന് പ്രത്യേക സംവിധാനം ഏർപ്പെടുത്തും. 250 കോടി രൂപയിലേറെയുള്ള വായ്പകൾ ഈ ഏജൻസിയുടെ ചുമതലയായിരിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.