ഗുജറാത്തിൽ കെമിക്കൽ ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ച് 5 ജീവനക്കാർ മരിച്ചു. 57 പേർക്ക് പരിക്കേറ്റു. ഭറൂച്ച് ജില്ലയിലെ ദഹേജിലാണ് അപകടം നടന്നത്. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നാണ് സൂചന. സ്ഫോടനത്തെ തുടർന്നുണ്ടായ തീപ്പിടുത്തതിലാണ് 57 തൊഴിലാളികൾക്ക് പരുക്കേറ്റത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ഫാക്ടറിക്കു സമീപമുള്ള ലാഖി, ലുവാര ഗ്രാമങ്ങളിലെ ആളുകളെയും മാറ്റിപാർപ്പിച്ചു. അപകടം നടന്ന ഫാക്ടറിക്ക് സമീപം മറ്റ് കെമിക്കല്‍ പ്ലാന്‍റുകളും ഉള്ളതിനാല്‍ കൂടുതല്‍ സ്ഥലങ്ങളില്‍ നിന്നും ആളുകളെ മാറ്റിയേക്കും. തീ നിയന്ത്രണ വിധേയമായെന്നാണ് വിവരം.
Blast at chemical factory in Gujarat's Dahej😔 pic.twitter.com/RWyHwfA09e
— Ghata (@Ghata_ilavia) June 3, 2020