തിരുവനന്തപുരം നഗരത്തിലെ ആക്രി ഗോഡൗണില്‍ വന്‍ തീപ്പിടിത്തം ; അണയ്ക്കാനുള്ള ശ്രമം തുടരുന്നു

Jaihind Webdesk
Monday, January 3, 2022

തിരുവനന്തപുരം:  കിള്ളിപ്പാലം പിആര്‍എസ് ആശുപത്രിക്ക് സമീപം വന്‍ തീപിടുത്തം. ആക്രി ഗോഡൗണിലാണ് തീപിടുത്തം ഉണ്ടായത്. അഗ്നിരക്ഷാസേനയെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

ജനവാസ മേഖലയിലാണ് വന്‍ തീപിടുത്തം ഉണ്ടായത്. രണ്ട് ഫയര്‍ ഫോഴ്സ് യൂണിറ്റുകളും എയർ പോർട്ട് അതോറിറ്റിയുടെ  അത്യാധുനിക സാങ്കേതിക വിദ്യയുള്ള വാഹനവും തീയണയ്ക്കാൻ എത്തി. ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും തീയണയ്ക്കാന്‍ നേതൃത്വം നല്‍കുന്നുണ്ട്.

തീപിടുത്തത്തേ തുടര്‍ന്ന് കിള്ളിപ്പാലത്ത് നിന്ന് ബണ്ട് റോഡിലേക്കുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു. ആളുകളെ ഇരു വശത്തേക്കും മാറ്റിയിട്ടുണ്ട്. സമീപ വീടുകളിലേക്ക് തീ പടരുന്നത് ഒഴിവാക്കാനാണ് ശ്രമം.