സാരിയിലും പ്രിയങ്ക തരംഗം: പ്രിയങ്ക ഗാന്ധിയുടെ ചിത്രം പ്രിന്റ് ചെയ്ത സാരികള്‍ക്ക് ആവശ്യക്കാര്‍ ഏറെ

Jaihind Webdesk
Wednesday, April 3, 2019

ന്യൂഡല്‍ഹി: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തരംഗമായതിന് പിന്നാലെ ഫാഷന്‍ രംഗത്തും പ്രിയങ്ക ഗാന്ധിയാണ് താരം. ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തിന് മുന്നില്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്ന സാരികളിലാണ് എ.ഐ.സി.സി സെക്രട്ടറി പ്രിയങ്കാഗാന്ധിയുടെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നത്. ഇത്തരം സാരികള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണെന്ന് വ്യാപാരികള്‍ പറയുന്നു.  സൂറത്തില്‍ നിന്നാണ് പ്രിയങ്കസാരികള്‍ വില്‍പ്പനക്കായി ഡല്‍ഹിയില്‍ എത്തിച്ചിരിക്കുന്നത്. രാഹുല്‍ഗാന്ധിയുടെയും ഇന്ദിരാഗാന്ധിയുടെയും ചിത്രങ്ങള്‍ ആലേഖനം ചെയ്ത സാരികളും വിപണി കീഴടക്കുകയാണ്.