ബിജെപി എംപി രാം ചന്ദർ ജംഗ്രയെ കർഷകർ തടഞ്ഞു : കർഷകരും പോലീസും തമ്മിൽ സംഘർഷം

ഡൽഹി അതിർത്തിയിൽ കർഷകരും പോലീസും തമ്മിൽ വീണ്ടും സംഘർഷം. ഡൽഹി – സിർസ ദേശീയപാതയിൽ കർഷകർ റോഡ് ഉപരോധിച്ചു. ബിജെപി എംപിയെ തടഞ്ഞതിനെ തുടർന്നാണ് കർഷകരും പോലീസും തമ്മിൽ സംഘർഷമുണ്ടായത്

കർഷകർക്കെതിരെ നിരവധി പ്രസ്താവനകൾ പുറത്തിറക്കിയ ബിജെപി എംപി രാം ചന്ദർ ജംഗ്രയെ തടഞ്ഞതിനെ തുറന്നാണ് പോലീസും കർഷകരും തമ്മിൽ സംഘർഷമുണ്ടായത്. ഹരിയാനയിലെ ഹിസാർ ജില്ലയിൽ ഉദ്ഘാടന ചടങ്ങിനെത്തിയതായിരുന്നു എംപി. വിവാദമായ കാർഷിക നിയമത്തിനെതിരായ പ്രതിഷേധം രേഖപ്പെടുത്താൻ കർഷകർ സ്ഥലത്തെത്തി കരിങ്കൊടി കാണിക്കുകയും കേന്ദ്ര സർക്കാരിന്റെ വിവിധ കാർഷിക ബില്ലിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്ത്. ഇതേ തുടർന്നാണ് കർഷകരും പോലീസും തമ്മിൽ സംഘർഷം ഉണ്ടായത്.

കർഷകരെ തടയാൻ പോലീസ് ശക്തമായി ബാരിക്കേഡുകൾ സ്ഥാപിച്ചെങ്കിലും ജനക്കൂട്ടത്തെ നിയന്ത്രിക്കാനായില്ല. കഴിഞ്ഞ ദിവസം റോഹ്തക്കിൽ ഗോശാലയിൽ ദീപാവലി പരിപാടിയിൽ പങ്കെടുക്കാൻ പോയ എംപിക്ക് സമാനമായ പ്രതിഷേധം നേരിടേണ്ടി വന്നിരുന്നു. കര്ഷകര്ക്കെതിരെ വിവിധ പരാമർശങ്ങൾ അവിടെ വച്ച് എംപി പറഞ്ഞിരുന്നു. കർഷകരെ മദ്യപാനികൾ എന്ന വിളിച്ച ആക്ഷേപിക്കുകയും പ്രതിഷേധിക്കുന്നവരാരും കർഷകരാണ് എന്നും അദ്ദേഹം പ്രസ്താവിക്കുകയുണ്ടായി. വരും ദിവസങ്ങളിൽ സമരം കൂടുതൽ കടുപ്പിക്കുമെന്ന് കർഷകർ പറഞ്ഞു

Comments (0)
Add Comment