‘ഫാൻസി ഡ്രസ്സി’ന്‍റെ ട്രെയ് ലർ പുറത്തിറങ്ങി

Jaihind News Bureau
Wednesday, July 31, 2019

നടൻ ഗിന്നസ് പക്രു ആദ്യമായി നിർമ്മിക്കുന്ന ചിത്രം ‘ഫാൻസി ഡ്രസ്സി’ന്‍റെ ട്രെയ് ലർ പുറത്തിറങ്ങി. രഞ്ജിത്ത് സ്‌കറിയ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആഗസ്റ്റ് 2ന് ചിത്രം തീയറ്ററുകളിലെത്തും.

ഗിന്നസ് പക്രു തന്നെയാണ് പ്രധാന കഥാപാത്രമായി ചിത്രത്തിലെത്തുന്നത്. പക്രുവിനൊപ്പം മറ്റ് നാല് പേരും ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

കലാഭവൻ ഷാജോൺ, ഹരീഷ് കണാരൻ, ശ്വേതാ മേനോൻ, സൗമ്യ മേനോൻ എന്നിവരാണ് നാല് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രം ഒരു ഹ്യൂമർ ത്രില്ലർ ആണെന്നാണ് അണിയറ പ്രവർത്തകർ വിശേഷിപ്പിച്ചിരിക്കുന്നത്. സർവ്വ ദീപ്ത പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഗിന്നസ് പക്രു എന്ന അജയ് കുമാറാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്‍റെ ഛായാഗ്രഹണം പ്രദീപ് നായരാണ്. ചിത്രത്തിന്‍റെ സംഗീതം ഒരുക്കിയിരിക്കുന്നത് രതീഷ് വേഗയാണ്.

Source : ThePrimeTime