വിദ്യാർത്ഥിയുടെ ആത്മഹത്യ : കോളേജ് പ്രിൻസിപ്പലിനെനെതിരെ രക്ഷിതാക്കളും രംഗത്ത്

കോഴിക്കോട് ക്രിസ്ത്യൻ കോളേജിലെ വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ കോളേജ് പ്രിൻസിപ്പലിനെനെതിരെ രക്ഷിതാക്കളും രംഗത്ത്. പ്രിൻസിപ്പലിനോട് നിരവധി തവണ അഭ്യർത്ഥിച്ചിട്ടും പരീക്ഷയെഴുതാൻ അനുവധിച്ചില്ലെന്നും ജസ്പ്രീത് സിങ്ങിൻ്റെ കുടുംബം പറഞ്ഞു. അതേസമയം കുടുംബത്തിന്‍റെ ആരോപണം തള്ളിക്കളയുന്നതായി കോളേജ് പ്രിൻസിപ്പൽ വ്യക്തമാക്കി.

ബിരുദ വിദ്യാർത്ഥിയായിരുന്ന ജസ്പ്രീത് സിങ്ങ് ആത്മഹത്യ ചെയ്ത സംഭവത്തിൽ കുടുബവും കോളേജിനെതിരെ രംഗത്തെത്തി. ജസ്പ്രീതിനു ഹാജർകുറവാണെന്ന കാര്യം ക്ലാസ് ടീച്ചറോ, മറ്റ് കോളേജ് അധികൃതരോ തങ്ങളെ അറിയിച്ചിരുന്നില്ല. പിന്നീട് ഹാജർകുറവാണെന്ന് അറിഞ്ഞ ശേഷം മെഡിക്കൽ റിപ്പോർട്ട് കോളേജിൽ ഹാജരാക്കിയെങ്കിലും ഫലമുണ്ടായില്ല. നിരവധി തവണ മകനെ പരീക്ഷയെഴുതാൻ അനുവധിക്കണമെന്ന് പ്രിൻസിപ്പലിനോടും അധ്യാപകരുകരോടും അപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. ജസ്പ്രീതിൻ്റെ സംസ്കാര ചടങ്ങുകൾക്ക് കോളേജിൽ നിന്നും ആരും എത്തിയിരുന്നില്ല. കോളേജ് അതികൃതരും തങ്ങളോട് മാപ്പ് പറയണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.

അതേസമയം കുടുംബത്തിന്‍റെ ആരോപണം തള്ളിക്കളയുന്നതായി കോളേജ് പ്രിൻസിപ്പൽ വ്യക്തമാക്കി. മനപൂർവ്വം അറ്റഡൻസ് നൽകാത്തതല്ലെന്നും ഇതു വരെ ഇത്തരത്തിൽ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും കോളേജ് പ്രിൻസിപ്പൽ പ്രതികരിച്ചു.

Malabar Christian CollegeJaspreeth Singh
Comments (0)
Add Comment