ചാവക്കാട് അക്രമം ആസൂത്രണം ചെയ്തതതും പ്രതികളെ രക്ഷപെടുത്തിയതും SDPI നേതാവ് കാരി ഷാജിയെന്ന് സൂചന

Jaihind Webdesk
Thursday, August 1, 2019

ചാവക്കാട് അക്രമം ആസൂത്രണം ചെയ്തതതും പ്രതികളെ രക്ഷപെടുത്തിയതും എസ്.ഡി.പി.ഐ പ്രാദേശിക നേതാവ് കാരി ഷാജിയെന്ന് സൂചന. ചാവക്കാട് നൗഷാദ് ഉൾപ്പടെയുള്ള കോൺഗ്രസ്‌ പ്രവർത്തകരെ ആക്രമിച്ച കേസിലെ മുഖ്യ സൂത്രധാരൻ എന്ന് സംശയിക്കുന്ന കാരി ഷാജി ഒളിവിലാണ്.

കൊലയ്ക്ക് ശേഷം പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചത് ഇയാളാണ് സംഭവം നടന്ന ശേഷവും അതിന് മുമ്പും പ്രതികൾക്ക് വിവരങ്ങൾ കൈമാറിയതെന്നാണ് സൂചന. പുന്ന സ്വദേശിയായ ഇയാൾ ഒളിവിലാണ്. ഇയാളടക്കം പ്രതികൾക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി.