പുന്ന നൗഷാദ് വധം: പോലീസുകാര്‍ക്ക് എസ്.ഡി.പി.ഐയുമായി ബന്ധം; അന്വേഷണം എന്‍.ഐ.എയ്ക്ക് വിടണം

Jaihind Webdesk
Tuesday, August 20, 2019

തൃശൂര്‍: ചാവക്കാട് എസ്.ഡി.പി.ഐ ഗുണ്ടകള്‍ വധിച്ച പുന്ന നൗഷാദ് കേസില്‍ എന്‍.ഐ.എ അന്വേഷണം വേണമെന്ന് കുടുംബം. നിലവിലെ അന്വേഷണം തൃപ്തികരമല്ല, അന്വേഷണ സംഘത്തെ മാറ്റണം. കേസ് അന്വേഷിക്കുന്ന ഉന്നത ഉദ്യോഗസ്ഥന് എസ്ഡിപിഐയുമായി സാമ്പത്തിക ബന്ധമെന്നും നൗഷാദിന്‍റെ കുടുംബം ആരോപിച്ചു. മുഖ്യ പ്രതികളെ പിടികൂടാത്തത് പോലീസിന്‍റെ വീഴ്ചയാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് നല്‍കാന്‍ പോലീസ് തയ്യാറാവുന്നില്ലെന്നും നൗഷാദിന്‍റെ കുടുബം വെളിപ്പെടുത്തി.

 

teevandi enkile ennodu para