ജമ്മു-കശ്മീരില്‍ ഏറ്റുമുട്ടല്‍; 6 തീവ്രവാദികളെ സൈന്യം വധിച്ചു

Saturday, December 22, 2018

ജമ്മു-കശ്മീര്‍: പുല്‍വാമയില്‍ സൈന്യവും തീവ്രവാദികളുമായി ഏറ്റുമുട്ടല്‍. പുല്‍വാമയിലെ ട്രാലിലുണ്ടായ ഏറ്റുമുട്ടലില്‍ ആറ് തീവ്രവാദികളെ സുരക്ഷാസേന വധിച്ചു.  ഭീകരരെ എല്ലാം വകവരുത്തിയതായി സൈന്യം അറിയിച്ചു.  ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു.

മേഖലയില്‍ തീവ്രവാദി ആക്രമണം തുടര്‍ക്കഥയാവുകയാണ്. സൈനിക ക്യാമ്പുകള്‍ ലക്ഷ്യമിട്ടാണ് തീവ്രവാദികള്‍ ആക്രമണം നടത്തുന്നത്. കഴിഞ്ഞമാസം പുല്‍വാമയിലുണ്ടായ  തീവ്രവാദി ആക്രമണത്തില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടിരുന്നു.