കത്ത് കേസ് മുഖ്യമന്ത്രിയുടെ കാർമികത്വത്തില്‍ അട്ടിമറിക്കുന്നു; എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ചും പിഎസ്‌സിയും നടത്തുന്നത് സിപിഎം: പ്രതിപക്ഷ നേതാവ്

Jaihind Webdesk
Friday, November 18, 2022

കൊച്ചി: തിരുവനന്തപുരം കോർപറേഷനിലെ കത്ത് കേസ് അട്ടിമറിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടാണ് ഇതിന് കാർമികത്വം വഹിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ആരോപണ വിധേയനായ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പപ്പന്‍റെ മൊഴി എടുത്തത് ഫോണിലൂടെയാണ്. ഇത് കേട്ടുകേൾവി ഇല്ലാത്ത സംഭവമാണ്.  കത്ത് കത്തിച്ചതിന് തെളിവ് നശിപ്പിച്ചതിന്‍റെ പേരില്‍ കേസ് എടുക്കണം. കേസുകളിൽ സിപിഎമ്മിന് ഒരു നീതിയും കോൺഗ്രസിന് മറ്റൊരു നീതിയുമാണ് സർക്കാർ നടപ്പാക്കുന്നതെന്ന് വി.ഡി സതീശൻ കുറ്റപ്പെടുത്തി. ആനാവൂർ നാഗപ്പന്‍ സമാന്തര എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് നടത്തുകയാണ്. സിപിഎമ്മിന് സ്വന്തമായി കോടതിയും പോലീസ് സ്റ്റേഷനും മാത്രമല്ല,  ഉണ്ടെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.