കണ്ണൂരില്‍ ദമ്പതികള്‍ക്കുനേരെ കാട്ടാന ആക്രമണം ; യുവാവ് കൊല്ലപ്പെട്ടു, ഭാര്യക്ക് ഗുരുതര പരിക്ക്

Jaihind Webdesk
Sunday, September 26, 2021

കണ്ണൂർ : വള്ളിത്തോട് പെരിങ്കിരിയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. പെരിങ്കിരി സ്വദേശി ജസ്റ്റിനാണ് മരിച്ചത്. ഇന്ന് പുലർച്ചെ പള്ളിയിലേക്ക് ബൈക്കിൽ പോകുന്നതിനിടെയായിരുന്നു ആക്രമണം. ഒപ്പം സഞ്ചരിച്ചിരുന്ന ഭാര്യ ജിനിയെ ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ സഞ്ചരിക്കുന്ന ബൈക്കും ആന തകർത്തു.