പ്രതിസന്ധി നേരിടുന്ന കശുവണ്ടി മേഖലയ്ക്ക് പ്രതീക്ഷയുടെ പുത്തൻ ഉണർവേകി എൻകെ പ്രേമചന്ദ്രന്‍റെ തെരഞ്ഞെടുപ്പ് പര്യടനം

Jaihind Webdesk
Monday, March 25, 2019

പ്രതിസന്ധി നേരിടുന്ന കശുവണ്ടി മേഖലയ്ക്ക് പ്രതീക്ഷയുടെ പുത്തൻ ഉണർവേകി കൊല്ലത്തെ യുഡിഎഫ് സ്ഥാനാർഥി എൻകെ പ്രേമചന്ദ്രന്‍റെ തെരഞ്ഞെടുപ്പ് പര്യടനം. മണ്ഡലത്തിലെ കശുവണ്ടി ഫാക്ടറികൾ സന്ദർശിക്കുന്ന എൻകെ പ്രേമചന്ദ്രന് തൊഴിലാളികൾ വൻ സ്വീകരണമാണ് നൽകുന്നത്.

കശുവണ്ടി വ്യവസായത്തിന്‍റെ ഈറ്റില്ലമായ കൊല്ലത്തെ ഫാക്ടറികളിൽ തിരഞ്ഞെടുപ്പ് പര്യടനം നടത്തുന്ന എൻ.കെ പ്രേമചന്ദ്രൻ എംപി യ്ക്ക് ഊഷ്മളമായ വരവേല്പാണ് എങ്ങും ലഭിക്കുന്നത് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വികലമായ നയങ്ങൾ മൂലം മാസങ്ങളായി പ്രതിസന്ധി നേരിടുകയാണ് കശുവണ്ടി മേഖല. പ്രതിസന്ധി പരിഹരിക്കാൻ പാർലമെന്‍റിന്‍റെ അകത്തും പുറത്തും ശബ്ദമുയർത്തുന്ന തങ്ങളുടെ ജനനായകനും മുന്നിൽ തൊഴിലാളികൾ പരിദേവനങ്ങൾ നിരത്തി പ്രശ്നപരിഹാരത്തിന് എല്ലാവിധ ഇടപെടലുകളും തുടർന്നും നടത്തുമെന്ന് പ്രേമചന്ദ്രൻ തൊഴിലാളികൾക്ക് ഉറപ്പുനൽകി.

കശുവണ്ടി മേഖലയിലെ പ്രതിസന്ധി മൂലം 864 കശുവണ്ടി ഫാക്ടറികളിൽ 700ലേറെ ഫാക്ടറികൾ ഇപ്പോൾ അടഞ്ഞുകിടക്കുകയാണ് കശുവണ്ടി വികസന കോർപ്പറേഷൻ ഫാക്ടറികൾ പ്രവർത്തിക്കുന്നു എങ്കിലും നാമമാത്രമായ തൊഴിൽ ദിനങ്ങളാണ് തൊഴിലാളികൾക്ക് ലഭിക്കുന്നത് മാസങ്ങളായി തുടരുന്ന പ്രതിസന്ധി മറികടക്കാൻ ക്രിയാത്മകമായ നടപടികൾ സ്വീകരിക്കാത്ത കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് കശുവണ്ടി മേഖലയിൽ ഉയരുന്നത്.