ബിനീഷ് കോടിയേരിക്ക് ഇ.ഡിയുടെ നോട്ടീസ്; ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം | Video

Jaihind News Bureau
Tuesday, September 8, 2020

കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ മകൻ ബിനീഷ് കോടിയേരിക്ക് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കി. നാളെ 11 നകം കൊച്ചിയിൽ ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇന്നലെയാണ് നോട്ടീസ് നൽകിയത്.

സ്വപ്നയുമായുള്ള സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. അതേസമയം, അഭിഭാഷകൻ തിങ്കളാഴ്ച്ച വരെ സമയം നീട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. സ്വപ്‌നയ്ക്ക് വീസ സ്റ്റാമ്പിംഗ് കമ്മീഷന്‍ നല്‍കിയ കമ്പനികളില്‍ ഒന്നില്‍ ബിനീഷിന് മുതല്‍ മുടക്ക് ഉണ്ടെന്ന് ഇഡിക്ക് വിവരം ലഭിച്ചതായാണ് സൂചന. കെ ടി റമീസുമായി ബിനീഷ് കോടിയേരിക്ക് ബന്ധമുണ്ടെന്നതിനും ഇ.ഡി.യ്ക്ക് തെളിവ് ലഭിച്ചു.

സ്വർണ്ണക്കടത്തിന് പുറമെ ഹവാല, ബിനാമി ഇടപാടുകൾ കേന്ദ്രീകരിച്ചും ചോദ്യം ചെയ്യും. ബിസിനസ് സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പരിശോധന നടത്തും. ബിനീഷിന്‍റെ ബിസിനസ് പങ്കാളി ലത്തീഫിനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. ലഹരി മരുന്ന് ഇടപാടിനും ബിനീഷ് കമ്പനിയെ മറയാക്കി.