ഇടുക്കിയില്‍ ഭൂചലനം; കുളമാവ് ഡാമിന്‍റെ 30 കിലോമീറ്റർ പരിധിയില്‍

കോട്ടയം, ഇടുക്കി ജില്ലകളുടെ അതിർത്തിയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. പുലർച്ചെ ആണ് ഭൂചലനം അനുഭവപ്പെട്ടത്. കോട്ടയം ജില്ലയിൽ തലനാട് മേഖലകളിൽ വെള്ളിയാഴ്ച രാവിലെ 1.48 ന് ഒരു ശബ്ദം കേട്ടതായി പ്രദേശവാസികൾ പറയുന്നു. വലിയ കല്ല് ഉരുണ്ടുപോകുന്നത് പോലെയുള്ള ശബ്ദം കേട്ടതായി പ്രദേശവാസികള്‍ പറയുന്നു.

ഇടുക്കിയിലെ സീസ്മോഗ്രാഫിൽ രണ്ട് തവണ ചലനം രേഖപ്പെടുത്തിയതായാണ് പ്രാഥമിക വിവരം. റിക്ടർ സ്കെയിലിൽ ഇടുക്കിയിൽ 3.1 ഉം 2.95 ഉം തീവ്രത രേഖപ്പെട്ടുത്തി. കുളമാവ് ഡാമിന്‍റെ 30 കിലോമീറ്റർ ചുറ്റളവില്‍ 2.80ഉം 2.75 ഉം രേഖപ്പെടുത്തി. രാവിലെ 1.48, 1.50 സമയങ്ങളിലാണ് ഭൂചലനം ഉണ്ടായത്.

ഇടുക്കിയിൽ നിന്ന് 30 കിലോമീറ്റർ അകലെ കല്യാണത്തണ്ട് ആണ് പ്രഭവകേന്ദ്രം എന്നാണ് അധികൃതരുടെ വിലയിരുത്തൽ. സമീപ ജില്ലകളിലും നേരിയ ഭൂ ചലനം അനുഭവപ്പെട്ടു എന്നാണ് വിവരം.

Comments (0)
Add Comment