‘ഇ-ഡോക്ടര്‍’: കൊവിഡ് കാലത്ത് പ്രവാസികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ വിദഗ്ധരായ ഡോക്ടര്‍മാരുമായി ചര്‍ച്ച ചെയ്യാം; അവസരമൊരുക്കി കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍

Jaihind News Bureau
Friday, May 8, 2020

കൊവിഡ് പ്രതിസന്ധികാലത്ത് പ്രവാസികള്‍ക്ക് അവരുടെ ആരോഗ്യപ്രശ്‌നങ്ങള്‍ കേരളത്തിലെ വിദഗ്ധരായ ഡോക്ടര്‍മാരുമായി ചര്‍ച്ച ചെയ്യാന്‍ അവസരമൊരുക്കി കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍. ‘ഇ-ഡോക്ടര്‍’ എന്ന് പേര് നല്‍കിയിരിക്കുന്ന പരിപാടിയുടെ ആദ്യഘട്ടം ഐഎംഎ കേരളയുടെ മുന്‍ പ്രസിഡന്റ് ഡോ.ശ്രീജിത്ത്, ആലപ്പുഴ മെഡിക്കൽ കോളേജിലെ അസിസ്റ്റന്‍റ്  പ്രൊഫസർ ഡോ. ഷാജഹാൻ എന്നിവരുടെ പിന്തുണയോടെ വിജയകരമായി പൂര്‍ത്തിയാക്കിയതായി  ഡിജിറ്റൽ മീഡിയ സെൽ കൺവീനർ അനിൽ ആന്‍റണി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

നേരത്തെ   ജി.സി.സി മേഖലയിലുള്ള പ്രവാസികളുമായി ആശയവിനിമയം നടത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു പരിപാടിയുമായി കെ.പി.സി.സി ഡിജിറ്റൽ മീഡിയ സെല്‍ രംഗത്തെത്തിയിരിക്കുന്നത്. മെഡിക്കൽ മാർഗനിർദ്ദേശങ്ങളും സേവനവുമായി ബന്ധപ്പെട്ട് കൊവിഡ് കാലത്ത് നേരിടുന്ന  അപര്യാപ്തതയെ കുറിച്ച് കൂടിക്കാഴ്ചയില്‍ പ്രവാസി സമൂഹം ആശങ്ക അറിയിച്ചിരുന്നു.

ആദ്യഘട്ടത്തില്‍ യു.എ.ഇ, സൗദി അറേബ്യ, ബഹറിൻ എന്നിവിടങ്ങളിലെ പ്രവാസികളെയാണ് പരിപാടിയുമായി ബന്ധപ്പെടുത്തിയിരിക്കുന്നത്. അടുത്ത ആഴ്ച മുതല്‍  പൂർണ്ണമായ തോതിൽ പരിപാടിയുമായി ഡിജിറ്റൽ മീഡിയ സെല്‍ മുന്നോട്ടു പോവുകയാണെന്നും അനിൽ ആന്‍റണി അറിയിച്ചു. രജിസ്ട്രേഷനായി അതാത് മേഖലകളിലെ പ്രതിനിധികളുടെ വിവരങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

കെ.പി.സി.സി ഡിജിറ്റൽ മീഡിയ സെല്ലിന്റെ ആഭിമുഖ്യത്തിൽ ജി.സി.സി മേഖലയിലുള്ള പ്രവാസി സുഹൃത്തുക്കളുമായി കഴിഞ്ഞയാഴ്ച ആശയവിനിമയ സെഷൻ സംഘടിപ്പിച്ചിരുന്നു.

ചർച്ചകളിൽ നിന്നും ഉയർന്നു വന്ന പ്രധാന വിഷയങ്ങളിലൊന്ന് മെഡിക്കൽ മാർഗ്ഗ നിർദ്ദേശങ്ങളും സേവനവുമായി ബന്ധപ്പെട്ട് നിലവിലെ സാഹചര്യത്തിൽ പ്രവാസി സമൂഹം നേരിടുന്ന അപര്യാപ്തതയായിരുന്നു.

കോവിഡ് 19 ന്റെ നിലവിലെ വൈഷമ്യഘട്ടത്തിൽ, നമുക്ക് കരണീയമായിട്ടുള്ളത് സാധ്യമായ പരമാവധി സഹായം ചുറ്റുമുള്ള അർഹരായ മുഴുവൻ ആൾക്കാർക്കും ഉറപ്പു വരുത്തുക എന്നതാണ്.

ഇതു മുൻനിർത്തി ഡിജിറ്റൽ മീഡിയ സെൽ ഒരു തുടക്കമെന്നോണം കേരളത്തിലെ പ്രമുഖ മെഡിക്കൽ സംരംഭങ്ങളെയും, ഡോക്ടർമാരെയും ഡിജിറ്റൽ കൺസൽട്ടേഷനു വേണ്ടി യു.എ.ഇ, സഊദി അറേബ്യ, ബഹറിൻ എന്നിവിടങ്ങളിലെ പ്രവാസി സോദരങ്ങളുമായി ബന്ധപ്പെടുത്തുന്നു.

ഐ.എം.എ കേരളയുടെ മുൻ പ്രസിഡണ്ട് ഡോ. ശ്രീജിത്ത് ,
ആലപ്പുഴ മെഡിക്കൽ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ഷാജഹാൻ എന്നിവരുടെ പിന്തുണയോടെ ‘ഇ- ഡോക്ടർ’ പരിപാടിയുടെ പ്രഥമ ചുവടുവെയ്പ് വിജയകരമായി ഇന്നു പൂർത്തിയാക്കി.

അടുത്ത വാരം മുതൽ പൂർണ്ണമായ തോതിൽ പരിപാടിയുമായി മുന്നോട്ടു പോവുകയാണ്. പരിപാടി യാഥാർത്ഥ്യമാക്കാൻ സഹകരിക്കുന്ന ഡോക്ടർമാർക്കും, ഡിജിറ്റൽ മീഡിയ സെല്ലിന്റെ കേരളത്തിലും, മിഡിൽ ഈസ്റ്റിലുമുള്ള പ്രവർത്തകർക്കും പ്രത്യേക നന്ദി അറിയിക്കുന്നു.

Indian National Congress – Kerala Digital Media Cell had conducted an interactive session with our Pravasi friends in the GCC region last week.
One of the primary concerns that was raising during our session was the difficulties faced by many of our Malayali friends in the region to get prompt access to healthcare facilities.
This #COVID19 times are definitely difficult days and there are times were each of us have to do whatever is possible in our own capacity to help those around ; and keeping that in mind , Digital Media Cell has tied up with some prominent medical organisations and doctors in Kerala to provide digital consultations to our Pravasi brothers and sisters in UAE , Saudi Arabia and Bahrain as a start.
A trial run of the ‘E-Doctor’ program was conducted today successfully with the support of Dr. Srijith , Indian Medical Association and Dr. Shahjahan , Doctors for Social Justice.
A full fledged program will be up and running from this coming week.
My special thanks to all the doctors and other members of our digital media cell in the Middle East and Kerala for conceptualising this program.
Together we will overcome these difficult days.