സിപിഎമ്മിനെതിരെ വന്നാല്‍ പുറത്തിറങ്ങി നടക്കില്ല ; കൊലവിളി പ്രസംഗവുമായി ഡിവൈഎഫ് നേതാവ് ; വീഡിയോ

Jaihind News Bureau
Saturday, February 20, 2021

കോഴിക്കോട് :  എടച്ചേരിയിൽ  സിപിഎം പൊതുയോഗത്തില്‍ ഡിവൈഎഫ്ഐ നേതാവിന്‍റെ  കൊലവിളി പ്രസംഗം. ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് പ്രസിഡന്‍റും യുവജന കമ്മീഷൻ കോർഡിനേറ്ററുമായ രാഹുൽ രാജ് ആണ്  പ്രസംഗം നടത്തിയത്.

കഴിഞ്ഞദിവസം എടച്ചേരിയില്‍ സിപിഎം-ലീഗ് സംഘർഷം നടന്നിരുന്നു. ഇതിന്‍റെ തുടർച്ചയായിട്ടായിരുന്നു സിപിഎം പൊതുയോഗവും കൊലവിളി പ്രസംഗവും. സിപിഎമ്മിനെതിരെ വന്നാല്‍  നാദാപുരം മേഖലയിൽ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും പ്രസംഗത്തില്‍ മുന്നറിയിപ്പുണ്ട്.

ഇന്നലെയാണ് എടച്ചേരിയിൽ സിപിഎം ലീഗ് സംഘർഷം നടന്നത്. ഇതിന്റെ തുടർച്ചയായി സി പി എം സംഘടിപ്പിച്ച പൊതു യോഗത്തിൽ ആയിരുന്നു ഡിവൈഎഫ് ഐ നേതാവിന്റെ കൊലവിളി പ്രസംഗം.  ബിജെപി നേതാവ് കെ.ടി ജയകൃഷ്ണൻ മാസ്റ്ററെ കൊലപ്പെടുത്തിയ സംഭവം ആസൂത്രിതമായിരുന്നെന്ന് ഓർമ്മിപ്പിക്കുന്നത് കൂടിയായിരുന്നു പ്രസംഗം.  പ്രദേശത്തു കലാപം സൃഷ്ടിക്കാനുള്ള സിപിഎം നീക്കമാണെന്ന് യുഡിഎഫ് ആരോപിച്ചു.