കൊലക്കേസ് പ്രതിക്ക് ഡിവൈഎഫ്ഐ ഭാരവാഹിത്വം; പരോളിലിറങ്ങിയപ്പോള്‍ മേഖലാ വൈസ് പ്രസിഡന്‍റാക്കി

Jaihind Webdesk
Wednesday, March 9, 2022

ആലപ്പുഴ: കൊലക്കേസ് പ്രതിയെ ഭാരവാഹിയാക്കി ഡിവൈഎഫ്ഐ. ആന്‍റണി ആന്‍റപ്പനെയാണ് ആലപ്പുഴ ഐക്യഭാരതം മേഖലാ വൈസ് പ്രസിഡന്‍റാക്കിയത്. അജു കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതിയാണ് ആന്‍റണി ആന്‍റപ്പന്‍. കഴിഞ്ഞ ദിവസം പരോളിലിറങ്ങിയപ്പോഴാണ് ആന്‍റണിയെ ഡിവൈഎഫ്ഐ ഭാരവാഹിയാക്കിയത്.

കഴിഞ്ഞ ദിവസം കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശിന് സിപിഎം അംഗത്വം നല്‍കിയിരുന്നു. തിരുവനന്തപുരം മലയിൻ കീഴ് ഏരിയ കമ്മിറ്റിയുടെ കീഴിലുള്ള വലിയതുറ ലോക്കൽ കമ്മിറ്റി മണപ്പുറം ബ്രാഞ്ചിലാണ് അംഗത്വം നൽകിയത്. ക്രിമിനൽ പശ്ചാത്തലം ഉള്ളവർക്ക് പാർട്ടി അംഗത്വം നൽകില്ല എന്ന് പരസ്യനിലപാട് എടുക്കുകയും എന്നാൽ കൊലക്കേസില്‍ ഉൾപ്പെടെ പ്രതിയായിട്ടുള്ളവർക്ക് അംഗത്വം നൽകുകയും ചെയ്യുന്നതിലൂടെ പാർട്ടി സ്വീകരിക്കുന്ന ഇരട്ടത്താപ്പാണ് വ്യക്തമാകുന്നത്.