യൂത്ത് കോൺഗ്രസ് പ്രകടനത്തിന് നേരെ സിപിഎം-ഡിവൈഎഫ്ഐ ആക്രമണം ; 4 പേർക്ക് പരിക്ക്

കണ്ണൂർ :  ചെറുപുഴയിൽ യൂത്ത് കോൺഗ്രസ് പ്രകടനത്തിന് നേരെ സി പി എം-ഡിവൈഎഫ്ഐ അക്രമം. സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടത്തിയ പ്രകടനത്തിനുനേരെയായിരുന്നു ആക്രമണം. സംഭവത്തില്‍ 4 പേർക്ക് പരിക്കേറ്റു. ദൃശ്യങ്ങൾ പകർത്തിയ പ്രാദേശിക മാധ്യമപ്രവർത്തകനെയും പ്രവർത്തകർ കയ്യേറ്റം ചെയ്തു.

Comments (0)
Add Comment