ദുബായില്‍ രണ്ടര കോടി ദിർഹത്തിന്‍റെ മയക്കുമരുന്ന് പിടികൂടി

Elvis Chummar
Saturday, August 17, 2019

ദുബായ് : ദുബായില്‍ രണ്ടര കോടി ദിര്‍ഹത്തിന്‍റെ മയക്കുമരുന്ന് കള്ളക്കടത്ത് ശ്രമം, ദുബായ് കസ്റ്റംസ് സംഘം പരാജയപ്പെടുത്തി. വാഹനത്തിന്‍റെ സ്‌പെയര്‍ പാര്‍ട്‌സിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച മയക്കുമരുന്നാണ് പിടികൂടിയത്.

251.2 കിലോഗ്രാം ക്രിസ്റ്റല്‍ മെത്തും 6.4 കിലോഗ്രാം ഹെറോയിനും കടത്താനുള്ള ശ്രമം ഇതോടെ ഇവര്‍ പരാജയപ്പെടുത്തി. ‘ഓപ്പറേഷന്‍ ഗിയര്‍ ബോക്‌സ് ‘ എന്ന പേരില്‍ നടത്തിയ കള്ളക്കടത്ത് ശ്രമമാണ് ദുഹബായ് കസ്റ്റംസ് പരാജയപ്പെടുത്തിയത്. ഇതുസംബന്ധിച്ച വിശദമായ അന്വേഷണം നടന്നുവരുന്നതായി ഞങ്ങളുടെ ദുബായ് ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നു.