ദൃശ്യ കൊലക്കേസ് പ്രതി ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു

Jaihind Webdesk
Thursday, June 24, 2021

മലപ്പുറം : പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പ്രണയം നിരസിച്ചതിന്‍റെ പേരിൽ യുവതിയെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് വിനീഷ്.  റിമാൻഡിലായിരുന്ന പ്രതി കൊതുകുതിരി കഴിക്കുകയായിരുന്നു.

ആശുപത്രിയിലെത്തിച്ച  പ്രതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു. ദൃശ്യയുടെ അച്ഛന്‍റെ കട കത്തിച്ച സംഭവത്തിൽ പ്രതിയെയും കൊണ്ട് തെളിവെടുപ്പ് നടത്താനിരിക്കെയാണു സംഭവം. വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്ന് 21കാരിയായ ദൃശ്യയെ വിനീഷ് വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ദൃശ്യയുടെ അച്ഛന്‍റെ കടയ്ക്ക് തീവെച്ചതിന് ശേഷമായിരുന്നു കൊലപാതകം.