ഡോ. ജി. കിഷോർ ഐഎസ്‌സിപിഇഎസ് വൈസ് പ്രസിഡന്‍റ്

Jaihind Webdesk
Friday, November 3, 2023

തിരുവനന്തപുരം: ഇന്‍റർനാഷണൽ സൊസൈറ്റി ഫോർ കംപാരിറ്റീവ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സിന്‍റെ വൈസ് പ്രസിഡന്‍റായി ഡോ. ജി. കിഷോർ നിയമിതനായി. തിരുവനന്തപുരത്ത് നടന്ന 22-ാമത് ബൈനിയൽ കോൺഫറൻസിന്‍റെ ജനറൽ അസംബ്ലിയാണ് ഡോ. ജി കിഷോറിനെ വൈസ്‌ പ്രസിഡന്‍റായി തെരഞ്ഞെടുത്തത്. എൽഎൻസിപി പ്രിൻസിപ്പലും റീജിയണൽ ഹെഡുമാണ് ഡോ. ജി. കിഷോർ. സായ് എൽഎൻസിപിഇയെ ആഗോളതലത്തിൽ ശ്രദ്ധേയമാക്കിയതിൽ ഡോ. ജി. കിഷോർ വഹിച്ച പങ്ക് അടിസ്ഥാനമാക്കിയാണ് അദ്ദേഹത്തിന് പുതിയ പദവി നൽകിയതെന്ന് ഐഎസ്‌സിപിഎസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.