കെജരിവാളിനെ തല്ലിയത് എന്തിനെന്ന് അറിയില്ലെന്ന് അക്രമി; ഖേദമുണ്ടെന്നും സുരേഷ് ചൗഹാന്‍

Jaihind Webdesk
Friday, May 10, 2019

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ തല്ലിയത് എന്തിനാണെന്ന് തനിക്കറിയില്ലെന്ന് പ്രതി. ഇപ്പോള്‍ തനിക്ക് അതില്‍ ഖേദമുണ്ടെന്നും ആരുടെയും നിര്‍ബന്ധത്തിന് വഴങ്ങിയല്ല മര്‍ദ്ദിച്ചതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.
കഴിഞ്ഞ ആഴ്ചയാണ് ഡല്‍ഹിയിലെ മോട്ടി നഗറിലെ തെരഞ്ഞെടുപ്പ് റോഡ് ഷോയ്ക്കിടെ കൈലാഷ് പാര്‍ക്കിലെ കടക്കാരനായ സുരേഷ് ചൗഹാന്‍ കെജരിവാളിനെ ആക്രമിച്ചത്. തുറന്ന വാഹനത്തിലായിരുന്ന കെജരിവാളിനെ വണ്ടിയുടെ മുകളില്‍ കയറിയാണ് ഇയാള്‍ ആക്രമിച്ചത്. പിന്നീട് പ്രവര്‍ത്തകര്‍ ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. അതേസമയം ബി.ജെ.പിക്കാരനായ അക്രമിയെ എ.എ.പി പ്രവര്‍ത്തക്കാനുള്ള ബി.ജെ.പിയുടെ ശ്രമം പൊളിഞ്ഞിരുന്നു. ഇയാള്‍ ബിജെപി പ്രവര്‍ത്തകനാണെന്ന് ചൗഹാന്റെ ഭാര്യ തന്നെ വെളിപ്പെടുത്തിയരുന്നു. തനിക്കെതിരെയുള്ള അക്രമത്തിന് പിന്നില്‍ ബിജെപി ഗൂഢാലോചനയാണെന്ന് കെജരിവാളും വ്യക്തമാക്കി.