ഐസിസ് തലവന്‍ അബൂബക്കർ അൽ ബാഗ്ദാദി കൊല്ലപ്പെട്ടു

Jaihind News Bureau
Monday, October 28, 2019

ഐസിസ് തലവന്‍ അബൂബക്കർ അൽ ബാഗ്ദാദി കൊല്ലപ്പെട്ടു.  ബാഗ്ദാദി കൊല്ലപ്പെട്ടു എന്ന വിവരം അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് സ്ഥിരീകരിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്ന ബാഗ്ദാദി  സിറിയയിലെ അമേരിക്കൻ സൈനിക നടപടിക്കിടെ പിടിക്കപ്പെടുമെന്ന ഘട്ടമായപ്പോൾ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ട്രംപ് അറിയിച്ചു.  ഞായറാഴ്ച വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന ഊഹാപോഹങ്ങള്‍ ശരിവെക്കുന്ന തരത്തില്‍ നേരത്തെ ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. ഒരു വലിയ സംഭവം നടന്നിരിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്‍റെ ട്വീറ്റ്.

ബാഗ്ദാദിയെ പിടികൂടാനോ കൊലപ്പെടുത്താനോ സഹായിക്കുന്നവര്‍ക്ക് ഒരു കോടി ഡോളര്‍ (60 കോടി രൂപ) പ്രതിഫലം നല്‍കുമെന്ന് യുഎസ് വിദേശകാര്യവകുപ്പ് 2011-ല്‍ പ്രഖ്യാപിച്ചിരുന്നു.[yop_poll id=2]