അന്തർ സംസ്ഥാന കുറ്റവാളികൾ വെല്ലുവിളിയാകുന്നുവെന്ന് ലോക്നാഥ് ബെഹ്റ

അന്തർ സംസ്ഥാന കുറ്റവാളികൾ വെല്ലുവിളിയാകുന്നുവെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ.
കുറ്റവാളികളെ പിടികൂടാൻ കർണ്ണാടക തമിഴ്‌നാട് സംസ്ഥാന സർക്കാരുമായി കൈ കോർത്ത് പ്രവർത്തിക്കുമെന്നു
ഡി.ജി.പി. കാസർകോട് നടന്ന പരാതി പരിഹാര അദാലത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

കാസർകോട് ജില്ലയിലെ അതിർത്തി പ്രദേശമായ മഞ്ചേശ്വരം ഉപ്പള തുടങ്ങിയ മേഖലകളിൽ സ്വർണ്ണ കടത്തും മണൽ കടത്തും അടക്കം പെരുകിവരുന്നു. ഈ പ്രദേശത്തുള്ള ക്രിമിനലുകൾക്ക് അന്തർ സംസ്ഥാന സംഘവുമായി ബന്ധമുണ്ട്. ഇത്തരം ക്രിമിനലുകളെ പിടികൂടുന്നതിനായി കർണ്ണാടക തമിഴ്നാട് പോലീസിന്‍റെ സഹകരണം ഉറപ്പാക്കുമെന്നും ലോക്‌നാഥ് ബെഹറ പറഞ്ഞു. നഗരദേശങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സി.സി.ടിവി ക്യാമറകൾ ഭൂരിഭാഗവും പ്രവർത്തനരഹിതമാണ് അതിനാൽ പി.പി.പി പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ ഇന്‍റർനെറ്റ് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു

പി.എസ്.സി പരീക്ഷ ക്രമക്കേടുകള്‍ അടക്കമുള്ള വിഷയങ്ങളെക്കുറിച്ച് സംസാരിക്കാൻ അദ്ദേഹം തയ്യാറായില്ല.
ജില്ലയിൽ പോലീസിന്‍റെ അംഗസംഖ്യ വർദ്ധിപ്പിക്കണമെന്നും പുതിയ പോലീസ് സ്റ്റേഷൻ വേണമെന്നുമുള്ള ആവശ്യങ്ങളും അദാലത്തിൽ ഉയർന്നു വന്നു. കാസർകോട് കോൺഫ്രൺസ് ഹാളിൽ നടന്ന അദാലത്തിൽ 81 പരാതികൾ ലഭിച്ചു

Comments (0)
Add Comment