മുഖ്യമന്ത്രിയുടെ പ്രവൃത്തി പദവിക്ക് നിരക്കാത്തത്, ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു; വിമര്‍ശനവുമായി ഡീന്‍ കുര്യാക്കോസ് എം.പി

Jaihind News Bureau
Saturday, March 28, 2020

കൊവിഡ് ബാധിതനായ ഇടുക്കിയിലെ പൊതുപ്രവര്‍ത്തകനെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ ഡീന്‍ കുര്യാക്കോസ് എം.പി. മുഖ്യമന്ത്രിയുടെ  അനാവശ്യ പ്രസ്താവന തീർത്തും ദുരുപധിഷ്ഠിതമാണെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. രോഗബാധിതന്‍റെ  റൂട്ട് മാപ്പിലില്ലാത്ത സ്ഥലങ്ങളും മറ്റും പരാമർശിച്ച് മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തത്. ഇത് മുഖ്യമന്ത്രിയുടെ പദവിക്ക് യോജിച്ച പ്രവൃത്തിയായില്ലെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

ഡീന്‍ കുര്യാക്കോസിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ഇടുക്കി ജില്ലയിലെ കോൺഗ്രസ് നേതാവ് ശ്രീ. A. P ഉസ്മാൻ കോവിഡ് ബാധിതനായി മാറുമ്പോൾ മുഖ്യമന്ത്രി നടത്തിയ അനാവശ്യ പ്രസ്താവന തീർത്തും ദുരുപധിഷ്ഠിതമാണ്.

സംസ്ഥാനത്ത് കോവിഡ് ബാധയിൽ നിന്നും രക്ഷ നേടുന്നതിനു വേണ്ടി ഒറ്റക്കെട്ടായി സർക്കാരിന്റെ ഭാഗത്തു നിന്നും വന്നിട്ടുള്ള എല്ലാ പ്രവർത്തനങ്ങളെയും സ്വാഗതം ചെയ്ത ഒരു ജനപ്രതിനിധിയാണ് ഞാൻ,എന്നാൽ 14ന് പനി ബാധിച്ചതിനു ശേഷം ശ്രീ ഉസ്മാൻ നൂറു ശതമാനം തന്നെ ചികിത്സിച്ച ഡോക്ടർമാർ പറഞ്ഞതനുസരിച്ച് കഴിഞ്ഞിട്ടുണ്ട്. അതിനു മുമ്പായി അദ്ദേഹം നടത്തിയ യാത്രകൾ അത് അദ്ദേഹത്തിന്റെ ഉത്തരവാദിത്വ നിർവ്വഹണമായിരുന്നു. അതോടൊപ്പം തന്നെ റൂട്ട് മാപ്പിലില്ലാത്ത സ്ഥലങ്ങളും മറ്റും പരാമർശിച്ച് മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തത്. ഇത് അദ്ദേഹത്തിന്റെ പദവിക്ക് യോജിച്ച പ്രവർത്തിയായില്ല.