ക്രിസ്റ്റ്യൻ മിഷേലിന്‍റെ കസ്റ്റഡി അഞ്ച് ദിവസത്തേയ്ക്ക് കൂടി നീട്ടി

Jaihind Webdesk
Monday, December 10, 2018

അഗസ്റ്റാ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാട് കേസിലെ ഇടനിലക്കാരൻ ക്രിസ്റ്റ്യൻ മിഷേലിന്‍റെ കസ്റ്റഡി അഞ്ച് ദിവസത്തേയ്ക്ക് കൂടി നീട്ടി. പട്യാല ഹൗസ് കോടതിയുടേതാണ് നടപടി. ചോദ്യം ചെയ്യലിനോട് മിഷേൽ സഹകരിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി ഒമ്പത് ദിവസം കസ്റ്റഡിയിൽ വിട്ടുതരണമെന്നാണ് സിബിഐ ആവശ്യപ്പെട്ടത്. എന്നാൽ കോടതി ഇത് അംഗീകരിച്ചില്ല. ബ്രിട്ടീഷ് ഹൈക്കമ്മിഷന് മിഷേലിനെ കാണുന്നതിനും കോടതി അനുവാദം നൽകി.

ബ്രിട്ടിഷ് പൗരനായ മിഷേലിനെ യുഎഇ സർക്കാരിന്‍റെ അനുമതി ലഭിച്ചതിനു പിന്നാലെ കഴിഞ്ഞ ദിവസം രാത്രിയാണ് ഇന്ത്യയിലെത്തിച്ചത്. അദ്ദേഹത്തെ 5 ദിവസം സിബിഐയുടെ കസ്റ്റഡിയിൽ വിടാൻ കോടതി നിർദേശിച്ചിരുന്നു.