ജയിലില്‍ പ്രത്യേക സെല്‍ വേണമെന്ന മിഷേലിന്‍റെ അപേക്ഷയില്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

webdesk
Saturday, December 22, 2018

 

Christian-Michel

തിഹാർ ജയിലിൽ പ്രത്യേക സെൽ അനുവദിക്കണമെന്ന അഗസ്റ്റ വെസ്റ്റ്‍ലാന്‍റ് ഹെലികോപ്റ്റര്‍ ഇടപാടിലെ ഇടനിലക്കാരനായ ക്രിസ്റ്റ്യന്‍ മിഷേലിന്‍റെ അപേക്ഷയിൽ ജയിൽ ഡയറക്ടർ ജനറൽ ഇന്ന് റിപ്പോർട്ട് സമർപ്പിക്കും.

ജുഡീഷ്യൽ കസ്റ്റഡിയിൽ ഉള്ള വ്യക്തിക്ക് ഏകാന്ത തടവ് അനുവദിക്കുന്നത് നിയമവിരുദ്ധമാണെന്ന് സി.ബി.ഐ കോടതിയിൽ പറഞ്ഞിരുന്നു. അതേ സമയം ക്രിസ്ത്യൻ മിഷേലിനെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വിട്ടുകിട്ടണം എന്ന് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. ഇതിനായി നൽകിയ അപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.[yop_poll id=2]