തരാതരം വര്‍ഗീയ കക്ഷികളെ ആശ്രയിക്കുന്നത് സി.പി.എം: മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Wednesday, February 26, 2020

Mullappally-Ramachandran

തരാതരം വര്‍ഗീയ കക്ഷികളെ ആശ്രയിക്കുന്നത് സി.പി.എമ്മാണെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. തന്‍റെ സ്വന്തം പഞ്ചായത്തായ അഴിയൂരില്‍ യു.ഡി.എഫ് ഭരണസമിതിയെ അട്ടിമറിച്ച് എസ് ഡി പിയുമായി ചേര്‍ന്നാണ് സി.പി.എം ഭരണം പിടിച്ചെടുത്തത്. തീവ്രവര്‍ഗീയ കക്ഷികളുമായി ഒളിഞ്ഞും തെളിഞ്ഞും ബന്ധം പുലര്‍ത്തുന്ന പാര്‍ട്ടി സിപിഎമ്മാണ്. അഴിയൂര്‍ പഞ്ചായത്തിലെ അട്ടിമറിയെ കുറിച്ച് പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളില്‍ ഒറ്റക്കെട്ടായി ഒരുമിച്ച് മുന്നോട്ട് പോകണം. അത്തരം സമരങ്ങളില്‍ നേതാക്കള്‍ പങ്കെടുക്കുന്നതില്‍ വിലക്കില്ല. അവസരവാദ രാഷ്ട്രീയമാണ് മുഖ്യമന്ത്രിക്ക്. ഒരുകാലത്ത് അധിക്ഷേപിച്ച മതനേതാക്കളുടെ തിണ്ണനിരങ്ങി നടക്കുകയാണ് അദ്ദേഹം ഇപ്പോഴെന്നും മുല്ലപ്പള്ളി പരിഹസിച്ചു.